Sunday, April 15, 2012
Friday, April 13, 2012
Saturday, April 7, 2012
Saturday, March 10, 2012
Friday, February 10, 2012
കെ.ജി.എം.എസ്. യു.പി.സ്കൂളില്‍ 'ദേശാഭിമാനി '
കൊഴുക്കല്ലുര്‍ കെ.ജി.എം.എസ്. യു.പി.സ്കൂളില്‍ 'ദേശാഭിമാനി എന്റെ പത്രം' പദ്ധതി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലീഡര്‍ അക്ഷയ് കുമാര്‍ ജി.എസ് പത്രം ഏറ്റുവാങ്ങി. പി.ടി.എ വൈസ്പ്രസിഡന്റ് സഞ്ജയ് കൊഴുക്കല്ലുര്‍ അധ്യക്ഷനായിരുന്നു. നിടുമ്പുറത്ത് ബാബുവാണ് വിദ്യാലയത്തിന് അഞ്ചു പത്രം നല്‍കിയത്. ഹെഡ് മാസ്റ്റര്‍ വി.രവീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.എം.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Friday, January 13, 2012
അനുമോദിച്ചു
കലാ കായിക പ്രവൃത്തിപരിചയ മേളകളില്‍ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ പൂര്‍വ വിദ്യാര്‍ത്ഥി ആര്‍ ശ്രീലക്ഷ്മിയെയും പി.ടി.എ യുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.വസന്ത ഉദ്ഘാടനവും ഉപഹാരവിതരണവും നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റീന പൂരണംകണ്ടി അധ്യക്ഷയായിരുന്നു. അനസ് മാസ്റ്റര്‍ പ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, പി.ടി.എ പ്രസിഡണ്ട് കെ.കെ.നാരായണന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് സഞ്ജയ് കൊഴുക്കല്ലൂര്‍, എം.പി.ടി.എ ചെയര്‍ പേഴ്സണ്‍ കെ.ഷിജി, വി.പി.ശാന്ത ടീച്ചര്‍, സ്കൂള്‍ ലീഡര്‍ അക്ഷയ് കുമാര്‍ ജി.എസ്, എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ വി.രവീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.എം.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Sunday, January 1, 2012
Wednesday, November 30, 2011
കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂളിന് ഒന്നാം സ്ഥാനം.
2011 നവംബര്‍ 25 മുതല്‍ 29 വരെ ചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ്.എസില്‍ നടന്ന മേലടി ഉപജില്ലാ കലോത്സവത്തില്‍ യു.പി.വിഭാഗം ഒപ്പന, തിരുവാതിരക്കളി എന്നിവയില്‍ കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി.സ്കൂളിന് ഒന്നാം സ്ഥാനം.
Friday, November 18, 2011
മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്കൂള്‍ കലോത്സവം
സമാപന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.വസന്ത സമ്മാന വിതരണം നടത്തി. കെ.പി.രാമചന്ദ്രന്‍ മാസ്റ്റര്‍, ശ്രീജയ, ഷിജി .കെ എന്നിവര്‍ സംസാരിച്ചു. ജയരാജന്‍ വടക്കയില്‍ സ്വാഗതവും എം.കെ.കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു. ബാലകലോത്സവത്തില്‍ മേപ്പയൂര്‍ എല്‍.പി.സ്കൂള്‍ ഒന്നാം സ്ഥാനവും വി.ഇ.എം.യു.പി.സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. അറബി സാഹിത്യോത്സവത്തില്‍ നിടുമ്പൊയില്‍ എം.എല്‍.പി.സ്കൂള്‍ ഒന്നാം സ്ഥാനവും വി.ഇ.എം.യു.പി.സ്കൂള്‍ രണ്ടാം സ്ഥാനവും നേടി.
Thursday, November 3, 2011
Subscribe to:
Posts (Atom)





